Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. G. Mavooth

ഡോ.​ജി. മാ​വൂ​ത്ത് എം​ജി സ​ർ​വ​ക​ലാ​ശാ​ലാ താ​ത്കാ​ലി​ക വി​സി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ താ​​​ത്കാ​​​ലി​​​ക വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി കു​​​സാ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് പ്ര​​​ഫ. ഡോ. ​​​ഡി. മാ​​​വൂ​​​ത്തി​​​ന് ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​കൊ​​​ണ്ട് ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടു. എം​​​ജി വി​​​സി​​​യാ​​​യി​​​രു​​​ന്ന ഡോ. ​​​സി.​​​ടി.​​​അ​​​ര​​​വി​​​ന്ദ് കു​​​മാ​​​ർ വി​​​ര​​​മി​​​ച്ച ഒ​​​ഴി​​​വി​​​ലേ​​​ക്കാ​​​ണ് താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ​​​യും കു​​​സാ​​​റ്റി​​​ലെ​​​യും മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ് ഡീ​​​ൻ ആ​​​ണ് മാ​​​വൂ​​​ത്ത്. മ​​​ധു​​​ര കാ​​​മ​​​രാ​​​ജ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽനി​​​ന്ന് എം​​​ബി​​​എ ബി​​​രു​​​ദം നേ​​​ടി​​​യ ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ മാ​​​വൂ​​​ത്ത് കു​​​സാ​​​റ്റി​​​ൽ നി​​​ന്നാ​​​ണ് പി​​​എ​​​ച്ച്ഡി നേ​​​ടി​​​യ​​​ത്. ബി​​​ജെ​​​പി അ​​​നു​​​കൂ​​​ല അ​​​ധ്യാ​​​പ​​​ക​​​സം​​​ഘ​​​ട​​​നി​​​യി​​​ലെ അം​​​ഗ​​​മാ​​​ണ് മാ​​​വൂ​​​ത്ത്.

താ​​​ത്കാ​​​ലി​​​ക വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നും പാ​​​ന​​​ൽ ഒ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ പാ​​​ന​​​ൽ ന​​​ല്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up